ഐഐസി കുട്ടികളുടെ ഈദാഘോഷം സംഘടിപ്പിച്ചു
Friday, August 7, 2020 9:29 PM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ ഇസ് ലാഹി സെന്‍റർ പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക സൂം പരിപാടി സംഘടിപ്പിച്ചു. കഥ, വര, പാട്ട് എന്നിവയെ കോർത്തിണക്കി ഷാനവാസ് പരവന്നൂർ, മുഖ്താർ ഉതരംപൊയിൽ എന്നിവർ നടത്തിയ ക്ലാസ് കുട്ടികൾക്ക് നവ്യാനുഭവമായി. പത്ത് വയസിനു താഴെയുള്ളവർക്കാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രശസ്ത ഗായകൻ മിഷാൽ നിലന്പൂരിന്‍റെ ഗാനാലാപനം ശ്രോതാക്കൾക്ക് ഹരം പകർന്നു.
ഇസ്ലാഹി മദ്രസകളിലെ കുട്ടികളുടെയും വിവിധ ജിസിസികളിൽ നിന്നും നാട്ടിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളുടെ പാട്ടും പരിപാടിയിക്ക് മിഴിവേകി.

സംഗമത്തിൽ മുർഷിദ് അരീക്കാട് അധ്യക്ഷത വഹിച്ചു. ഇർഷാദ് പന്താവൂർ സ്വാഗതവും റഫീഖ് വണ്ടൂർ നന്ദിയും പറഞ്ഞു. ഐഐസി പ്രസിഡൻറ് ഇബ്രാഹിം കുട്ടിസലഫി , ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, സിദ്ധീഖ് മദനി, യൂനുസ് സലീം, ഷരീഫ് മണ്ണാർക്കാട്, അഷ്ഫറ് മേപ്പയ്യൂർ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ