ഷെയ്ഖ് മുഹമ്മദിന്‍റെ ദുബായ് നിരത്തിലൂടെ സൈക്കിൾ യാത്ര
Friday, August 7, 2020 8:06 PM IST
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹപ്രവർത്തകർക്കൊപ്പം ദുബായിൽ സായാഹ്ന സൈക്കിൾ യാത്ര നടത്തിയത് വൈറലായി.

ഷെയ്ഖ് മുഹമ്മദ് ദുബായ് വാട്ടർ കനാൽ സർവേ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട നിരവധി ഫോട്ടോകളിൽ നിന്നു ലഭ്യമാണ്. പരിചാരകർക്കൊപ്പം റോഡരികിൽ സായാഹ്ന പ്രാർഥനയ്ക്ക് തയാറെടുക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.