മാനവിക വിഷയങ്ങളില്‍ സമുദായത്തിന്‍റെ കാര്യക്ഷമ ഇടപെടൽ അനിവാര്യം - മുട്ടപ്പള്ളി ഗ്ലോബൽ ഈദ് മീറ്റ്
Sunday, August 2, 2020 11:13 AM IST
അബുദാബി : രാജ്യവും ,ആഗോള സമൂഹവും നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കാൻ രാഷ്ട്രീയത്തിനും സമുദായത്തിനും അതീതമായി മാനവിക സമൂഹം ഒന്നിക്കണമെന്നും അതിനായുള്ള പൊതുവേദി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുട്ടപ്പള്ളി ഗ്ലോബൽ അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ ഈദ് സൗഹൃ‍ദ സംഗമത്തില്‍ അഭിപ്രായം ഉയർന്നു.

അസോസിയേഷൻ പ്രസിഡണ്ട് ഇസ്ഹാഖ് നദ്‌വി അദ്ധ്യക്ഷത വഹിച്ച സംഗമം മുട്ടപ്പള്ളി ജമാഅത് ചീഫ് ഇമാം ഹസ്സൈനാർ മന്നാനി ഉത്ഘാടനം ചെയ്തു . അബുഷമ്മാസ് അലിയാർ മൗലവി മുഖ്യ പ്രഭാഷണം നടത്തി,ജമാഅത് പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി ഹാജി, രക്ഷാധികാരി അബ്ദുൽ അസീസ് മൗലവി, അബ്ദുൽ സലാം ഹാജി , നിസാർ കാവുങ്കൽ , ജനറല്‍ സെക്രട്ടറി ഷറഫുദ്ധീൻ പുഴിക്കാലാ,ട്രഷറർ യാഫർ യൂസുഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള