ഇന്ത്യൻ സോഷ്യൽ ഫോറം പെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
Saturday, August 1, 2020 7:47 PM IST
കുവൈറ്റ് സിറ്റി: ലോക്ക് ഡൗൺ കഴിഞ്ഞതിനുശേഷവും ജോലിയും വരുമാനവുമില്ലാതെ ക്യാമ്പുകളിൽ ബുദ്ധിമുട്ടി ജീവിക്കുന്ന 200 ൽ പരം ആളുകൾക്ക് ബലിപെരുന്നാൾ ദിവസം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ മാതൃക കാട്ടി.

മഹ്ബൂലയിലെ വ്യത്യസ്ത ക്യാമ്പുകളിലാണ് പെരുന്നാൾ ദിവസം പാകം ചെയ്ത ഭക്ഷണങ്ങൾ സോഷ്യൽ ഫോറം പ്രവർത്തകർ വിതരണം ചെയ്തത്. ഇന്ത്യൻ സോഷ്യൽ മഹ്ബൂല ബ്രാഞ്ച് വൈസ് പ്രസിഡന്‍റ് സലാം, സെക്രട്ടറി സുബൈർ, ഷബീർ, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.