കു​വൈ​റ്റി​ൽ ആ​യി​ര​ത്തോ​ളം വി​മാ​ന​ങ്ങ​ളി​ലാ​യി 165,206 വി​ദേ​ശി​ക​ൾ നാ​ട​ണ​ഞ്ഞു
Wednesday, July 15, 2020 11:44 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്ത് നി​ന്നും മാ​ർ​ച്ച് പ​കു​തി മു​ത​ൽ ജൂ​ലൈ​വ​രെ​യാ​യി ഒ​രു ല​ക്ഷ​ത്തി അ​റു​പ​ത്തി അ​യ്യാ​യി​രം വി​ദേ​ശി​ക​ൾ യാ​ത്ര​യാ​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. 1,049 വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും യാ​ത്ര​ക്കാ​ർ രാ​ജ്യ​ത്ത് നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​യാ​യ​ത്. ഇ​വ​രി​ൽ അ​ധി​ക​വും ഇ​ന്ത്യ, ഈ​ജി​പ്ത്, ബം​ഗ്ലാ​ദേ​ശ് നാ​ട്ടു​കാ​രാ​ണ്. ത​ങ്ങ​ളു​ടെ പൗ​രന്മാരെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ എം​ബ​സി​ക​ളി​ൽ നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ മാ​നി​ച്ചാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ കു​വൈ​റ്റി​ൽ നി​ന്നും വാ​ണി​ജ്യ വി​മാ​ന യാ​ത്ര പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ തി​രി​ച്ചു പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇ​നി​യും ഇ​ര​ട്ടി​യോ​ളം ആ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഡി​ജി സി​എ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 42 പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​ന്പ​നി​ക​ളോ​ട് ഉ​ട​ൻ ത​ന്നെ യാ​ത്രാ ഷെ​ഡ്യൂ​ളു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ