കുവൈറ്റ് കെഎംസിസി അംഗം കോവിഡ് ബാധിച്ച് മരിച്ചു
Tuesday, July 14, 2020 7:31 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി അംഗവും കൂത്തുപറന്പ് കൊളവല്ലൂർ സ്വദേശിയുമായ മുണ്ടിയന്‍റവിട മഹമൂദ് (53) കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് പരിശോധനയിൽ പോസ്റ്റീവായതിനാൽ് ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. പത്ത് വർഷമായി കുവൈറ്റിലെ അബുഹലീഫ സാസിൽ ജീവനക്കാരനായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഡയാലിസിസ് നടത്തി വരികയായിരുന്നു.

പരേതനായ മൂസ ഹാജിയാണ് പിതാവ്. മാതാവ് ബിയ്യാത്തു. ഭാര്യ: നഫീസ. മക്കൾ: അസ്മ, സുഹൈൽ, സുഹാന, സൽമാൻ. മൃതദേഹം കുവൈറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ സുലൈബികാത്ത് ഖബർ സ്ഥാനിൽ സംസ്കരിച്ചു. പരേതന്‍റെ ബന്ധുവായ ഗഫൂർ, കുവൈത്ത് കെ.എംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് സുബൈർ പാറക്കടവ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ