മോട്ടിവേഷൻ ക്ലാസ് " പ്രതീക്ഷയോടെ പുതുജീവിതം - ക്വാറന്‍റൈൻ ചിന്തകൾ' ചൊവ്വാഴ്ച
Tuesday, July 14, 2020 6:47 PM IST
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ കുവൈറ്റ് കഴിഞ്ഞവാരം ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനത്തിൽ യാത്രയായ സഹോദരങ്ങൾക്ക് ഭാവിയിലേക്കുള്ള മാർഗനിർദ്ദേശമായും ആശ്വാസമായും പ്രശസ്ത ലൈഫ് കോച്ച് ഡോ. അബ്ദുസലാം ഒമർ പ്രതീക്ഷയോടെ "പുതുജീവിതം - ക്വാറന്‍റൈൻ ചിന്തകൾ' എന്ന വിഷയത്തിൽ നയിക്കുന്ന പ്രത്യേക മോട്ടിവേഷണൽ സെഷൻ ജൂലൈ 14 ചൊവ്വാഴ്ച കുവൈറ്റ് സമയം വൈകുന്നേരം അഞ്ചിന് സൂമിൽ നടക്കും.

പ്രവാസത്തിനുശേഷമുള്ള ഭാവി പദ്ധതികൾ, ക്വാറന്ൈ‍റൻ ദിനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം, മാനസിക പിരിമുറുക്കത്തെ മറികടക്കുന്നതെങ്ങിനെ എന്നീ മേഖലകളെ കുറിച്ച് ക്ലാസെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് : 66405706, 66015925

റിപ്പോർട്ട്: സലിം കോട്ടയിൽ