കോട്ടയം സ്വദേശിയെ കുവൈറ്റിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
Sunday, July 12, 2020 3:17 PM IST
കുവൈറ്റ് സിറ്റി: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവിൽ ബിബിനാണ് (23) മരിച്ചത്.

മംഗഫിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ് ബിനുകുമാർ. മാതാവ്: മിനി. അവിവാഹിതനായ ഇദ്ദേഹം കുവൈത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

റിപ്പോർട്ട് : സലിം കോട്ടയിൽ