കുവൈറ്റിൽ 478 പേർക്ക് കോവിഡ് ; 747 പേര്‍ക്ക് രോഗ വിമുക്തി
Saturday, July 11, 2020 9:53 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് ശനിയാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് 478 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 54058 പേർക്കാണ് വൈറസ് ബാധിച്ചത്.ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 310 പേർ കുവൈത്തികളും 168 പേർ വിദേശികളുമാണ്.

കഴിഞ്ഞ ദിവസം 2495 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 429501 ആയി ഉയര്‍ന്നു. കോവിഡ് ചികിൽസയിലായിരുന്ന മൂന്നു പേര്‍ കൂടി ഇന്നു മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 386 ആയി.

സബാഹിയ 25 പേര്‍, റിഗ 25 പേര്‍, സുലൈബിയ 24 പേര്‍, തഹര്‍ 22 പേര്‍, ജാബര്‍ അലി 21 പേര്‍, ഖസര്‍ 19 പേര്‍ എന്നിങ്ങനെയാണ് താമസ മേഖലയിലെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തത്.

ഇന്ന് 747 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 43961 ആയി. 9711 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 150 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ