ഗൃഹാതുര ഓർമ്മകളും സൗഹൃദങ്ങളും പുതുക്കി മുട്ടപ്പള്ളി പ്രവാസികൾ വെർച്വൽ മീറ്റ് നടത്തി
Tuesday, July 7, 2020 11:10 AM IST
അബുദാബി :വിവിധ ഗൾഫ് രാജ്യങ്ങളിൽ വസിക്കുന്ന കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശമായ മുട്ടപ്പള്ളി നിവാസികളായ പ്രവാസികൾ ഓൺലൈനിൽ ഒത്തുകൂടി . പ്രവാസ ജീവിതത്തിന്റെ തിരക്കിലും പരിമിതികളിലും പെട്ട് കൈവിട്ടുപോയ സൗഹൃദങ്ങളും ,നാടിൻറെ സ്‌മരണകളും പങ്കുവെച്ച സമ്മേളനം ,പ്രവാസികളുടെയും , പിറന്ന നാടിന്റെയും പ്രശ്നങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനും ,സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ പങ്കുചേരുന്നതിനുമായി മുട്ടപ്പള്ളി ഗ്ലോബൽ അസോസിയേഷൻ എന്ന കൂട്ടായ്മക്ക് രൂപം നൽകി .

അബ്ദുൽ അസീസ് മൗലവി റിയാദ് ഉൽഘാടനം ചെയ്ത യോഗത്തിൽ ഇസ്ഹാഖ് നദ്‌വി അദ്ധ്യക്ഷത വഹിക്കുകയും സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.

പ്രഥമ ഭരണ സമിതിയിലേക്ക് 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അബ്ദുൽ അസീസ് മൗലവി റിയാദ് ( രക്ഷാധികാരി ) , ഇസ്ഹാഖ് നദ്‌വി അബുദാബി ( പ്രസിഡന്റ് ) , ഇസ്മായിൽ കോട്ടയംപറമ്പിൽ സൗദി അറേബ്യ ( വൈസ് പ്രസിഡന്റ ) , ഷറഫുദ്ധീൻ ദുബായ് ( സെക്രട്ടറി ) , ഷെരിഫ് ഇസ്മായിൽ മസ്‌കറ്റ് ( ജോയിന്റ് സെക്രട്ടറി ) , യാഫർ യൂസുഫ് ഒമാൻ ( ട്രഷറർ ) ,
യാസർ അറാഫത്ത് സൗദി അറേബ്യ ( ജോയിന്റ് ട്രഷറർ ) , ഫൈസൽ കുളത്തുങ്കൽ ,സലിം പൂഴിക്കാലാ , നൗഷാദ് വളവിനാൽ , ഷമീർ നൗഷാദ് ,യാസീൻ യൂനുസ് ,ഹുസൈൻ കമ്പിയിൽ ,അൻസാരി മണ്ണാപറമ്പിൽ അൽഫാജ് ഹനീഫ ( എക്സിക്യൂട്ടീവ് കമ്മറ്റി ). തിരഞ്ഞെടുപ്പിന് ഷെറഫുദ്ധീൻ പി.എം നേതൃത്വം നൽകി . യാഫർ യൂസുഫ് , യാസർ അറാഫത്ത് എന്നിവർ പ്രസംഗിച്ചു

റിപ്പോർട്ട് : അനിൽ സി ഇടിക്കുള