എസ്എംവൈഎം കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ യുവജനദിനം ആചരിച്ചു
Monday, July 6, 2020 9:28 PM IST
കുവൈറ്റ്: എസ്എംസിഎ കുവൈറ്റിന്‍റെ യുവജന വിഭാഗമായ എസ്എംവൈഎമ്മിന്‍റെ ആഭിമുഖ്യത്തിൽ യുവജന ദിനാചരണം ജൂലൈ 5 നു നടന്നു. കോവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തിൽ വിർച്വൽ പ്ലാറ്റ് ഫോമായ സൂമിൽ ഒരു വെബിനാർ ആയി സംഘടിപ്പിച്ച പരിപാടി ഫേസ്ബുക് ലൈവിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും ആയിര ക്കണക്കിനാളുകൾ തത്സമയം വീക്ഷിച്ചു.

എസ്എംവൈഎം കുവൈറ്റ് പ്രസിഡന്‍റ് ബിജോയ് ജോസഫ് ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച സമ്മേളനം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പുതിയ ലോക സാഹചര്യങ്ങളിൽ ഒന്നിച്ചു മുന്നേറുന്ന യുവത്വത്തിനു സഭക്കും സമൂഹത്തിനും ചെയ്യാനാവുന്ന നന്മകൾ സംബന്ധിച്ച് ലളിത സുന്ദരമായ കാഴ്ചപ്പാടുകൾ ഉദ്ഘാടന പ്രസംഗത്തിലൂടെ പങ്കുവയ്ക്കപ്പെട്ടു.

എസ്എം വൈഎം പ്രസിഡന്‍റ് തോമസ് കുരുവിള നരിതൂകിൽ, എസ്എംവൈഎം സംസ്ഥാനാധ്യക്ഷൻ ജുബിൻ കൊടിയാംകുന്നേൽ, തലശേരി രൂപത പ്രസിഡന്‍റ് സിജോ കണ്ണേഴത്ത്, എസ്എംസിഎ ജനറൽ സെക്രട്ടറി ബിജു പി. ആന്‍റോ, എസ്എംസിഎ രജത ജൂബിലി കൺവീനർ ബിജോയ് പാലാക്കുന്നേൽ, ട്രഷറർ വിൽ‌സൺ വടക്കേടത്ത്, എസ്എംവൈഎം സ്ഥാപക പ്രസിഡന്‍റ് ഷിന്‍റോ ജോർജ്, ജൂബിലി യൂത്ത് ആക്ടിവിറ്റി കൺവീനർ ജോയ് അരീക്കാട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു എയ്ഞ്ചൽ എൽസ റാപ്പുഴ നയിച്ച പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി നാഷ് വർഗീസ് സ്വാഗതവും മുൻപ്രസിഡന്‍റ് ജിജിൽ മാത്യു നന്ദിയും പറഞ്ഞു. യോഗാവസാനം എസ് എം വൈഎം അംഗങ്ങൾ അവതരിപ്പിച്ച "മിന്നും മിനുങ്ങുകളെ കൊല്ലരുത് " എന്ന നാടകം സംപ്രേക്ഷണം ചെയ്തു.

എസ്എംസിഎ സിറ്റി ഫർവാനിയ ഏരിയ കൺവീനർ ജൊനാ മഞ്ഞളി, വൈസ് പ്രസിഡന്‍റും എസ്എംവൈഎം കോഓർഡിനേറ്ററുമായ സുനിൽ റാപുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ