റിയാദിൽ കാസർഗോഡ് സ്വദേശി മരിച്ചു
Monday, July 6, 2020 7:55 PM IST
റിയാദ്:കാസർഗോഡ് മായിപ്പാടി മജൽ സ്വദേശി കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇപ്പോൾ ചെംനാട് താമസക്കാരനായ അബാസ് അബ്ദുല്ല മജൽ (60) ആണ് മരിച്ചത്.

റിയാദിലെ ജഫാല ട്രേഡിംഗ് കമ്പനിയിലെ സെയിൽസ്മാൻ ആയിരുന്നു. ഫാത്തിമത് സാഹിറയാണ് ഭാര്യ. ഇർഫാന, മുഹമ്മദ് ഷഫീഖ്, ഫർഹാന എന്നിവർ മക്കളും ഖത്തറിൽ ജോലി ചെയ്യുന്ന ജസീറ മങ്ങാട് മരുമകനുമാണ്.

കെ എം സി സി റിയാദ് സെൻട്രൽ കമ്മറ്റി വെൽഫെയർ വിങ് കൺവീനർ സിദ്ദീഖ് തുവൂരിന്‍റെ നേതൃത്വത്തിൽ അനന്തര നടപടികൾ പുരോഗമിക്കുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ