കോവിഡ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു
Monday, July 6, 2020 4:47 PM IST
കുവൈറ്റ് സിറ്റി : കോവിഡ്‌ ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി മരിച്ചു. പത്തനം തിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികൽ റോയ്‌ ചെറിയാൻ (75) ആണു മരണമടഞ്ഞത്‌. കോവിഡ്‌ ബാധയേറ്റ്‌ കഴിഞ്ഞ രണ്ടാഴ്ചയയി ഫർവാനിയ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു ഇദ്ദേഹം.

ആർ.സി. കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിൽ സ്ഥിര താമസമാക്കാൻ തയാറെടുക്കുന്നതിനിടയിലാണു കോവിഡ്‌ പശ്ചാത്തലത്തിൽ വിമാന യാത്ര വിലക്കിനെ തുടർന്ന് യാത്ര മുടങ്ങിയത്‌.യുനൈറ്റഡ്‌ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ സൂസൺ റോയ്‌ ആണു ഭാര്യ. ഏക മകൾ നേഹ .

റിപ്പോർട്ട്: സലിം കോട്ടയിൽ