പട്ടാമ്പി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
Friday, July 3, 2020 11:09 AM IST
റിയാദ് : പാലക്കാട് ജില്ലയിലെ പട്ടാമ്പി കൊടുമുണ്ടയിലെ പരേതനായ കൊടാലിയിൽ മുഹമ്മദ് റിയാസിൻറെ മകൻ ജാഫർ ശരീഫ് (40) റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിലെ നസീം ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ബുധനാഴ്ച രാത്രിയാണ് മരണപ്പെട്ടത്. രാത്രി വളരെ വൈകി വരെ നാട്ടിലെ ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നത്രെ. ഉമ്മുഖുൽസുവാണ് മാതാവ്. ഷാക്കിറ തച്ചോടിയിൽ ഭാര്യയും അഹമ്മദ് സനീം (11), സിനാദ് ഹസൻ (3) എന്നിവർ മക്കളുമാണ്.

മൃതദേഹം റിയാദിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനായി കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ റഫീഖ് മഞ്ചേരി, ഷറഫു പുളിക്കൽ എന്നിവർ രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ