കു​വൈ​റ്റ് കെഎം​സി​സി ചാ​ർ​ട്ട​ർ വി​മാ​നം: ജൂ​ലൈ 4, 5, 6 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് സ​ർ​വീ​സ്
Tuesday, June 30, 2020 10:55 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്ത് കെഎം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ർ​ട്ട് ചെ​യ്ത​യ​ക്കു​ന്ന അ​ടു​ത്ത ഘ​ട്ട വി​മാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​യി. ജൂ​ലൈ നാ​ലി​ന് കോ​ഴി​ക്കോ​ട്ടേ​ക്കും അ​ഞ്ചി​ന്് ക​ണ്ണൂ​രി​ലേ​ക്കും ആ​റി​ന് കൊ​ച്ചി​യി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​വൈ​റ്റ് കെ.​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യും ക​ണ്ണൂ​രി​ലേ​ക്കു​ള്ള​ത് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യും ഏ​കോ​പി​പ്പി​ക്കും. 322 യാ​ത്ര​ക്കാ​രു​മാ​യു​ള്ള കൊ​ച്ചി​യി​ലേ​ക്കു​ള്ള ബോ​യിം​ഗ് 777 വി​മാ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ക​മ്മി​റ്റി നേ​രി​ട്ട് നി​യ​ന്ത്രി​ക്കും.

കൊ​ച്ചി​യി​ലേ​ക്ക് ഹാ​ൻ​ഡ് ബാ​ഗ് അ​ട​ക്കം 75 കി​ലോ ല​ഗ്ഗേ​ജ് കൊ​ണ്ട് പോ​കാ​ൻ യാ​ത്രാ​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: കൊ​ച്ചി (ടി.​ടി.​ഷം​സു: +965-99105167) കോ​ഴി​ക്കോ​ട് (റ​സീ​ൻ പ​ടി​ക്ക​ൽ: +965-51272292), ക​ണ്ണൂ​ർ (ഷു​ഐ​ബ് ധ​ർ​മ്മ​ടം: +965-50688059).

നേ​രെ​ത്തെ കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി​ക്കൊ​ണ്ട് കു​വൈ​ത്ത് കെഎം​സി​സി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ടി​എ​ൽ വേ​ൾ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ത​യാ​റാ​ക്കി​യ വി​മാ​ന​മാ​ണ് അ​വ​സാ​ന​മാ​യി കൊ​ച്ചി​യി​ലേ​ക്കാ​ണ് യാ​ത്ര തി​രി​ച്ച​ത്.

ജ​സീ​റ എ​യ​ർ​വേ​യ്സി​ന്‍റെ എ​യ​ർ​ബ​സ് പ​റ​ന്നു​യ​ർ​ന്ന​തോ​ടെ കു​വൈ​ത്ത് കെഎം​സി​സി ചാ​ർ​ട്ട​ർ ചെ​യ്ത​യ​ച്ച വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ഴാ​യി. കു​വൈ​ത്ത് കെഎം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പേ​രാ​ന്പ്ര, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഹാ​രി​സ് വ​ള്ളി​യോ​ത്ത്, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ണ്ട് സ​ലാം പ​ട്ടാ​ന്പി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ട്ര​ഷ​റ​ർ റ​സാ​ഖ് കു​മ​ര​നെ​ല്ലൂ​ർ, വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യ സെ​യ്ത​ല​വി ഷൊ​ർ​ണൂ​ർ, അ​ഷ്റ​ഫ് അ​പ്പ​ക്കാ​ട​ൻ, സെ​യ്ത​ല​വി ഒ​റ്റ​പ്പാ​ലം, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൽ വ​ഹാ​ബ്, നൗ​ഷാ​ദ് പി.​ടി., സൈ​നു​ൽ ആ​ബി​ദ്, വി​വി​ധ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ തെ​ങ്ക​ര, നി​സാ​ർ പ​ട്ടാ​ന്പി, അ​ഷ്റ​ഫ് ഷൊ​ർ​ണ്ണൂ​ർ, സെ​ക്കീ​ർ പു​തു​ന​ഗ​രം, നി​ഷാ​ബ് ത​ങ്ങ​ൾ, ശാ​ഫി തൃ​ത്താ​ല, ഷാ​നി​ഷാ​ദ്, ശി​ഹാ​ബ് പ​ട്ടാ​ന്പി, ബ​ഷി​ർ പ​ട്ടി​ശ്ശേ​രി, നാ​ഫി, ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ