വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ നാ​ലാം ഘ​ട്ട​ത്തി​ൽ കു​വൈ​റ്റി​ൽ നി​ന്നും 41 വി​മാ​ന​ങ്ങ​ൾ കൂ​ടി
Monday, June 29, 2020 10:11 PM IST
കുവൈറ്റ് സിറ്റി: കു​വൈ​റ്റ് വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ നാ​ലാം ഘ​ട്ട​ത്തി​ൽ കു​വൈ​റ്റി​ൽ​നി​ന്നും 41 ഫ്ളൈ​റ്റു​ക​ൾ കൂ​ടി ഷെ​ഡ്യൂ​ൾ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച നാ​ലാം ഘ​ട്ട​ത്തി​ൽ കു​വൈ​ത്തി​ൽ നി​ന്നും വി​മാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വീ​മാ​ന​സ​ർ​വീ​സു​ക​ളു​ടെ നാ​ലാം ഘ​ട്ട ഷെ​ഡ്യൂ​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് 94 വി​മാ​ന​ങ്ങ​ളാ​ണ് നേ​ര​ത്തെ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന​ത്. അ​തി​ൽ കു​വൈ​റ്റി​ൽ നി​ന്ന് വി​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പു​തി​യ പ​ട്ടി​ക പ്ര​കാ​രം കേ​ര​ള​ത്തി​ലേ​ക്ക് 12 ഫ്ളൈ​റ്റു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് 7 എ​ണ്ണ​വും ക​ണ്ണൂ​രി​ലേ​ക്ക് അ​ഞ്ചു വി​മാ​ന​ങ്ങ​ളും കു​വൈ​റ്റിൽ നി​ന്നും പു​റ​പ്പെ​ടും. 1050 ഫ്ളൈ​റ്റു​ക​ളാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും അ​തി​ൽ 750 എ​ണ്ണം സ്വ​കാ​ര്യ വി​മാ​ന ക​ന്പി​നി​ക​ളും ബാ​ക്കി എ​യ​ർ ഇ​ന്ത്യ​യു​മാ​യി​രി​ക്കു​മെ​ന്നും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത രാ​ജ്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ധി​ക സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ