സമസ്ത മദ്രസകള്‍ ‍ ജൂൺ ഒന്നിനു തുറക്കും, ക്ലാസുകളെല്ലാം ഓണ്‍ലൈനില്‍
Sunday, May 31, 2020 2:58 PM IST
മനാമ: സമസ്ത മദ്രസകള്‍ ജൂണ്‍ 1 മുതല്‍ പുനരാരംഭിക്കുമെന്ന് സമസ്ത ബഹറിന്‍ റെയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു. പുതിയ കുട്ടികള്‍ക്കുള്ള അഡ്മിഷനും നാളെ മുതല്‍ ആരംഭിക്കും.

സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹറിനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്, ബുദയ്യ, ഉമ്മുല്‍ ഹസം തുടങ്ങി 10 ഏരിയകളിലായി പ്രവര്‍ത്തിക്കുന്ന സമസ്ത മദ്രസകളിലാണ് തിങ്കളാഴ്ച മുതല്‍ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ക്ലാസുകളെല്ലാം ഓണ്‍ലൈനായാണ് നടക്കുക. ഇതിനായി സമസ്തയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കേരളത്തിലെ സമസ്ത മദ്രസകളും തിങ്കളാഴ്ചയാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്.
സമസ്തയുടെ കീഴില്‍ കേന്ദ്രീകൃത സിലബസായതിനാല്‍ നാട്ടില്‍ പഠനമാരംഭിച്ച കുട്ടികള്‍ക്കും ബഹറിനിലെ സമസ്ത മദ്രസകളില്‍ ചേര്‍ന്ന് പഠനം തുടരാന്‍ കഴിയും.

പുതിയ അഡ്മിഷന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ അതാതു മദ്രസ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് സമസ്ത ബഹറിന്‍ ഓഫീസില്‍ നിന്നും അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും അപ്പോള്‍ രക്ഷിതാക്കള്‍ക്ക് നല്‍കും.

വിവരങ്ങൾക്ക്: മനാമ : 00973- 35107 553, 3433 2269, ഹിദ്ദ് : 393576 77, റിഫ : 3376 7471
ഹമദ് ടൗൺ : 3468 2679, മുഹറഖ് : 322014 40, ജിദാലി: 33806749
ഉമ്മൽ ഹസം : 34220974, ഖുദൈബിയ: 34221534, ഹൂറ:35 955859, ബുദയ്യ: 3351 5138