കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി കു​വൈ​ത്തി​ൽ മ​രി​ച്ചു
Saturday, May 30, 2020 9:41 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് വ​ട​ക​ര ലോ​ക​നാ​ർ​കാ​വ് സ്വ​ദേ​ശി കു​ഞ്ഞി പ​റ​ന്പ​ത്ത് അ​ജ​യ​ൻ പ​ദ്മ​നാ​ഭ​ൻ (48) ആ​ണ് ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് മി​ഷ്രി​ഫി​ലെ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സ​ലൂ​ണി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു വ​ട​ക​ര സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം. ഭാ​ര്യ: സ​ന്ധ്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്.

പ​ത്ത​നം തി​ട്ട കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം സ്വ​ദേ​ശി കാ​വു​ങ്ക​ൽ ശ​ശി കു​മാ​ർ ( 52) ആ​ണു മ​ര​ണ​മ​ട​ഞ്ഞ​ത്. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി മി​ഷി​രി​ഫ് ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. കെ​ജി​എ​ൽ. ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കാ​വു​ങ്ക​ൽ കു​ട്ട​പ്പ​ൻ , പൊ​ന്ന​മ്മ എ​ന്നി​വ​രു​ടെ മ​ക​നാ​ണു. ഭാ​ര്യ കാ​വേ​രി. സ്നേ​ഹ , സ​ന്ദീ​പ്. മൃ​ത ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ കോ​ൾ പ്ര​കാ​രം സു​ലൈ​ബി​ക്കാ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ