കുവൈത്തിൽ മലയാളി യുവാവിനെ ആത്മഹത്യ നിലയിൽ കണ്ടെത്തി
Saturday, May 30, 2020 9:07 AM IST
കുവൈത്ത് സിറ്റി:‌ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്‌ തുറയൂർ അട്ടക്കുണ്ട്‌ സ്വദേശി കണ്ടിയിൽ സുരേഷ്‌ ബാബുവി (45) നെയാണ് രാവിലെ കുവൈത്ത് സിറ്റിക്ക് അടുത്തുള്ള കെട്ടിടത്തിലെ ശുചി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്‌. കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: പരേതനായ കണാരൻ. മാതാവ്: ദേവകി. ഭാര്യ: രസ്ന. മക്കൾ: വാസുദേവൻ , മാളവിക.

പയ്യോളി അയനിക്കാട്‌ താരമ്മലിൽ ആണ്‌ സുരേഷ് ബാബുവും കുടുംബവും താമസിക്കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ