വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചനം രേഖപ്പെടുത്തി
Friday, May 29, 2020 2:48 PM IST
കുവൈറ്റ് സിറ്റി: രാജ്യസഭാ എംപിയും മുൻ കേന്ദ്ര മന്ത്രിയും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷനുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചനം രേഖപ്പെടുത്തി.

തികഞ്ഞ മതേതര വിശ്വാസിയായ വീരേന്ദ്ര കുമാർ തത്വചിന്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നെന്നും, അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ