കുവൈത്തിൽ 845 പുതിയ കോവിഡ് കേസുകള്‍; 752 പേർ രോഗ വിമുക്തരായി
Friday, May 29, 2020 7:57 AM IST
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 845 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതുവരെ 24,112 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 185 ആയി. 752 പേർ രോഗ വിമുക്തരായി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം 8698 ആയി. 15,229 പേരാണ് ചികിത്സയിലുള്ളത്. 197 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 282,341 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

മേയ് 28നു രേഖപ്പെടുത്തിയ കേസുകളിൽ 208 ഇന്ത്യക്കാരും 212 സ്വദേശികളും ,161 ബംഗ്ളദേശികളും 91 ഈജിപ്ഷ്യൻസും ബാക്കിയുള്ളത് മറ്റു രാജ്യാക്കാരുമാണ്.ഫർവാനിയ ഗവർണറേറ്റിൽ 255 , അഹ്മദി ഗവർണറേറ്റിൽ 222, ജഹ്റ ഗവർണറേറ്റിൽ 189 , ഹവല്ലി ഗവർണറേറ്റിൽ 96, കാപിറ്റൽ ഗവർണറേറ്റിൽ 83 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോർട്ട്: സലിം കോട്ടയിൽ