അബുദാബിയിൽ കോവിഡ് ബാധിച്ചു കൊല്ലം സ്വദേശി മരിച്ചു
Friday, May 29, 2020 2:37 AM IST
അബുദാബി: കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ധീൻ (73) ദുബായിൽ മരിച്ചു. കബറടക്കം നടത്തി.

ആദ്യ കാല വോളിബോൾ താരവും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന നാസിമുദ്ദീൻ, 45 വർഷമായി ദുബായിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.ദുബായിൽ മബാനി കമ്പനിയിലെ ജനറൽ മാനേജർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: റസിയ നാസിമുദ്ദീൻ, മക്കൾ നിമി നാസിം (ദുബായ്), നിജി നാസിം (ദുബായ്) ,നിസി നാസിം. മരുമക്കൾ മുഹമ്മദ് സഹീർ (ദുബായ്) , ഡോ. ഷംലാൽ (അബുദാബി),നിഹാസ് ഇല്യാസ് (യുഎസ്എ) .

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള