പ്രവാസികളെ പൊതു ഇടത്തിൽ നിന്നും അപരവൽക്കരിക്കുന്ന സർക്കാർ സമീപനത്തിന് മാപ്പില്ല: കുവൈത്ത് കെഎംസിസി
Thursday, May 28, 2020 12:41 AM IST
കുവൈത്ത് സിറ്റി: നാട്ടിലെത്തുന്ന പ്രവാസികളുടെ ക്വാറന്‍റൈൻ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി.

പ്രവാസികളെ കേരളീയ പൊതു ഇടത്തിൽ നിന്നും അപരവൽക്കരിക്കുന്ന സർക്കാർ സമീപനത്തിന് മാപ്പില്ല. നൂറിൽപ്പരം മലയാളികൾ വിവിധ വിദേശ രാജ്യങ്ങളിൽ മരണമടഞ്ഞിട്ടും ഒരു അനുശോചനം പോലും രേഖപ്പെടുത്താനോ അവരുടെ കുടുംബന്‍റെ ദു:ഖത്തിൽ പങ്കു ചേരാനോ തയാറാവാത്തതും തീർത്തും നിരാശാജനകമാണെന്നും കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രയും വാർത്താകുറിപ്പിൽ അറിയിച്ചു. രോഗവാഹകരാണ് പ്രവാസികൾ എന്ന മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ