കോ​വി​ഡ്: കു​വൈ​ത്തി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു
Tuesday, May 26, 2020 9:02 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി മ​ര​ണ​മ​ട​ഞ്ഞു. ക​ണ്ണൂ​ർ താ​ഴെ ചൊ​വ്വ സ്വ​ദേ​ശി അ​ജ​യ​ൻ മാ​ന്പു​റ​ത്ത് (62) ആ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​ല​ത്ത് മ​ര​ണ​മ​ട​ഞ്ഞ​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​ൽ മെ​ൻ ക​ന്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ വൈ​സ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: സു​പ​ർ​ണ. മ​ക്ക​ൾ: അ​ജേ​ഷ്, സ്വാ​തി. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടൊ​കോ​ൾ അ​നു​സ​രി​ച്ച് കു​വൈ​ത്തി​ൽ സം​സ്ക​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ