കുവൈത്തിൽ മലയാളി യുവാവ് കോവിഡ് ബാധിച്ചു മരിച്ചു
Sunday, May 24, 2020 5:56 PM IST
കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ ബദറുൽ മുനീർ (38) ആണ് മരിച്ചത്.

കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനേതുടർന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.

പിതാവ്: അമ്പാഴത്തിങ്ങൽ കുഞ്ഞിമുഹമ്മദ്. മാതാവ്: സുലൈഖ. ഭാര്യ: ഹാജിറ ബീവി. മക്കൾ: ഷിബിലി, സിദ്റ. സഹോദരങ്ങൾ: മൻസൂർ സഖാഫി പൂച്ചാൽ, അബ്ദു ശുകൂർ, ജാഫർ (ഇരുവരും കുവൈത്ത്).

റിപ്പോർട്ട്: സലിം കോട്ടയിൽ