ജെസിസി സൗജന്യ ടിക്കറ്റ് നൽകും
Friday, May 22, 2020 7:17 AM IST
കുവൈത്ത്: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായി നാട്ടിലേക്ക് തിരിച്ചു പോകുവാൻ പ്രയാസമനുഭവിക്കുന്നവർക്ക് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) സൗജന്യ ടിക്കറ്റ് നൽകുന്നു. ജോലിയും ശമ്പളവും ഇല്ലാതെ സാമ്പത്തികമായി അവശത അനുഭവിക്കുന്നരെയാണ് ഇതിനായി പരിഗണിക്കുന്നത്.

വിവരങ്ങൾക്ക് 66181239/ 55375210/ 66775907 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് പോകുന്നവരുടെ മുൻഗണ പട്ടികയിലെ ഇന്ത്യൻ എംബസിയുടെ അട്ടിമറികൾ കാരണം പലപ്പോഴായി ഗർഭിണികളുടെ യാത്ര നിഷേധിക്കപ്പെട്ട ഉദ്യാഗസ്ഥനെതിരെ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ടു എല്ലാ സംഘടനകളും രംഗത്ത് വരണം. പ്രമുഖ സംഘടനകൾക്ക് സീറ്റ് ക്വാട്ട അനുവദിച്ചിരിക്കുന്നതിനാലാണ് പല സംഘടനകളും ഇതിനെതിരെ ഒന്നും മിണ്ടാത്തത്. ഈ സംവിധാനം അടിയന്തരമായി അവസാനിപ്പിക്കണം. ഇതിനെതിരെ പ്രധിഷേധിക്കുവാൻ മറ്റ് സംഘടനകൾ എടുക്കുന്ന ഏത് സമരമുറയോടും ജെസിസി പൂർണമായും സഹകരിക്കും. യാത്ര ചെയ്യുന്നവരുടെ മുൻഗണന ലിസ്റ്റ് നേരത്തെ പ്രസിദ്ധീകരിക്കുകയാണെങ്കിൽ എംബസി ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടൽ അവസാനിപ്പിക്കുവാൻ കഴിയും.

റിപ്പോർട്ട്: സലിം കോട്ടയിൽ