സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Friday, May 22, 2020 7:14 AM IST
റിയാദ്: മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി സുലൈമാൻ (48) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ഗ്രോസറി ഷോപ്പ് ജീവനക്കാരനായിരുന്നു. താമസ സ്ഥലത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു വർഷം മുൻപാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പുളിക്കൽ മുഹമ്മദ്, മാറിയ ദമ്പതികളുടെ മകനാണ്. ‌‌

ഭാര്യ: അസ്മാബി. മക്കൾ: സുഹൈല, ഷിബില, ലിൻഷാ. സഹോദരങ്ങൾ: ഷംസുദ്ദീൻ, ആമിന.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ