സൗദിയിൽ കോവിഡ് മരണം 351 ആയി, രോഗികൾ 65077
Friday, May 22, 2020 1:50 AM IST
റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 351 ആയി. 2532 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 2562 പേർക്ക് രോഗമുക്തി നേടുകയും ചെയ്തു. രോഗികളുടെ എണ്ണം 65077 ൽ എത്തി നിൽക്കുമ്പോൾ രോഗമുക്തരായവർ 36040 പേരാണ് എന്നത് ആശ്വാസം നൽകുന്നു.

വ്യാഴാഴ്ച മരണപ്പെട്ടവരിൽ ഒരാൾ സ്വദേശിയും 11 പേർ വിദേശികളുമാണ്. എട്ടു പേർ മരിച്ചത് ജിദ്ദയിലും നാല് പേർ മക്കയിലുമാണ്. 28686 രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതിൽ 281 ആളുകൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽ ആലി പറഞ്ഞു.

ഇതുവരെ രോഗം കണ്ടെത്തിയവരിൽ പകുതിയിലേറെ പേർ രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. സൗദിയിൽ 144 പ്രദേശങ്ങളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്.

പുതിയ രോഗികളുടെ കണക്ക് :റിയാദ് 714, ജിദ്ദ 390, മക്ക 299, മദീന 193, ബുറൈദ 144, ഹൊഫൂഫ് 141, ദമ്മാം 86, ദരിയ്യ 61, ജുബൈൽ 58, അൽകോബാർ 54, ദഹ്റാൻ 52, തബൂക് 51, തായിഫ് 50, ദുബ 30, യാമ്പു 16, ഖത്തീഫ് 15, ബേഷ് 12, അഹദ് റുഫൈദ 10, ഖുലൈസ് 9, അൽ ജഫർ 8, നജ്റാൻ 8, ഖമീസ് മുശൈത് 7, അഖീഖ് 7, മഹായിൽ 6, ബീഷ 6, അൽഖർജ് 6, റിജാൽ അൽമ 5, ഹായിൽ 5 എന്നിങ്ങനെയാണ്.

റിപ്പോർട്ട്:ഷക്കീബ് കൊളക്കാടൻ