അബുദാബി പോലീസ് ഗതാഗത നിയമ ലംഘനത്തിന് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
Thursday, May 21, 2020 7:36 PM IST
അബുദാബി :ഗതാഗത നിയമ ലംഘനത്തിനു നൽകുന്ന പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പോലീസ് രംഗത്തുവന്നു. ഇതനുസരിച്ച് ജൂൺ 22 നു മുൻപ് പിഴയടച്ചാൽ 50 ശതമാനം വരെ ഇളവ് നൽകും .

നിയമ ലംഘനം നടന്ന് 60 ദിവസങ്ങൾക്കുള്ളിൽ പിഴ അടച്ചാൽ 35 ശതമാനം കിഴിവും അതിനുശേഷം അടയ്ക്കുന്നവർക്കു 25 ശതമാനം ഇളവും നൽകുമെന്നാണ് പ്രഖ്യാപനം .

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള