രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള സാ​ധു​വാ​യ വീ​സ ഉ​ട​മ​ക​ളു​ടെ പ്ര​വേ​ശ​നം നീ​ട്ടി യു​എ​ഇ
Friday, April 3, 2020 8:02 AM IST
ദു​ബാ​യ്: രാ​ജ്യ​ത്തി​നു പു​റ​ത്തു​ള്ള സാ​ധു​വാ​യ വീ​സ ഉ​ട​മ​ക​ളു​ടെ പ്ര​വേ​ശ​നം യു​എ​ഇ നീ​ട്ടി. വ്യാ​ഴാ​ഴ്ച മു​ത​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് പ്ര​വേ​ശ​നം നീ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് തീ​രു​മാ​നം.

മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്കു ആ​ശ്വാ​സ​മേ​കു​ന്ന തീ​രു​മാ​ന​മാ​ണിത്. താ​മ​സ​ വീ​സ​യി​ലു​ള്ള​വ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വീ​സ റ​ദ്ദാ​ക്കി​ല്ല. സാ​ധു​വാ​യ താ​മ​സ ​വീ​സ​യി​ലു​ള്ള​വ​ർ പു​തി​യ സേ​വ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.

മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ "ത്വ​ജു​ദി ഫോ​ര്‍ റ​സി​ഡ​ന്‍റ്' എ​ന്ന ലി​ങ്കി​ലൂ​ടെ പു​തി​യ സേ​വ​ന​ത്തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കും.