കുവൈത്തിൽ മരിച്ച ഇന്ത്യക്കാരന്‍റെ മരണം കൊറോണ ബാധയേറ്റന്നു സംശയം
Friday, April 3, 2020 7:39 AM IST
കുവൈത്ത് സിറ്റി: അമീരി ആശുപത്രിയില്‍ മരിച്ച ഇന്ത്യക്കാരന്‍റെ മരണം കൊറോണ വൈറസ്‌ ബാധയേറ്റന്ന് സംശയം. നെഞ്ചു വേദനയെ തുടര്‍ന്ന് രാവിലെ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരിച്ചതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും തുടര്‍ പരിശോധനയില്‍ കൊറോണ ബാധയാണെന്നാണ് സംശയം. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.

ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടം നേരത്തെ ക്വോറൻറ്റീൻ ചെയ്തിരുന്നു. മരണപ്പെട്ടയാളിൽ നിന്ന് സ്രവം എടുത്ത് പരിശോധനക്കായി അയച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടു ചെയ്തു. കൂടുതല്‍ സ്ഥിരീകരണത്തിനായി ലോകാരോഗ്യ സംഘടനയെ ബന്ധപ്പെട്ടതായും അവരുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്:സലിം കോട്ടയിൽ