അ​ബാ​സി​യ​യി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ലാ​യി
Monday, March 30, 2020 2:00 AM IST
കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പോ​ലീ​സ് കാ​ന്പ​യി​നി​ൽ വാ​ണി​ജ്യ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് നി​ര​വ​ധി പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ജ​ലീ​ബി​ലെ വീ​ടു​ക​ളി​ൽ ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​താ​യും ആ​ഭ്യ​ന്ത​ര മ​ന്ത്ര​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് അ​ൽ ഖ​ബ​സ് ഡെ​യ്ലി റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​ദേ​ശ​ത്തെ ഒ​രു വീ​ടി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ നി​ന്നും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഡ​സ​ൻ ക​ണ​ക്കി​ന് ലൈ​സ​ൻ​സി​ല്ലാ​ത്ത ഭ​ക്ഷ​ണ സ്റ്റോ​റും ക​മ്മി​റ്റി ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.​ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​ന്പ് സ്ക്രാ​പ്പ്, ഓ​ട്ടോ റി​പ്പ​യ​ർ, പെ​യി​ന്‍റ് വ​ർ​ക്ക് ഷോ​പ്പു​ക​ൾ അ​ട​പ്പി​ച്ച​താ​യും 44 ഓ​ളം തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ