മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു; മരണവാർത്ത അറിഞ്ഞ മാതാവിനും അന്ത്യം
Sunday, March 29, 2020 2:02 AM IST
കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി ന​ഴ്സ് കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത് അ​റി​ഞ്ഞ മാ​താ​വ് നാ​ട്ടി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്ന മാ​വേ​ലി​ക്ക​ര കൊ​ല്ല​ക​ട​വ് ക​ട​യി​ക്കാ​ട് ര​ഞ്ജു സി​റി​യ​ക് (38) ആ​ണ് കു​വൈ​ത്തി​ൽ മ​രി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ മാ​താ​വ് കു​ഞ്ഞു​മോ​ൾ നാ​ട്ടി​ലും ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​ക​യാ​യി​രു​ന്നു. ര​ഞ്ജു​വിെ​ൻ​റ ഭാ​ര്യ ജീ​ന​യും അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് ആ​ണ്. മ​ക​ൾ: ഇ​വാ​ഞ്ജ​ലീ​ന എ​ൽ​സ. അ​ബൂ​ഹ​ലീ​ഫ​യി​ലാ​യി​രു​ന്നു താ​മ​സം.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ