വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം നല്‍കി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ
Wednesday, March 25, 2020 11:31 PM IST
കുവൈത്ത് സിറ്റി: കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ എണ്ണമേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസവുമായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷനും. കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്‍റെ ചുവടുപിടിച്ച് ഓയില്‍ മേഖലയിലെ സ്വദേശികളുടെ വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം നല്‍കി. തിരിച്ചടവ് വൈകുന്നതു മൂലമുണ്ടാകുന്ന അധിക പലിശയും ഒഴിവാക്കും. കുവൈത്ത് അമീറിന്‍റെ ആഹ്വാന പ്രകാരമാണ് വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം നൽകാൻ തീരുമാനിച്ചതെന്ന് കെപിസി അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ