റിയാദ്, മക്ക, മദീന നഗരങ്ങളിൽ കർഫ്യു ഉച്ചകഴിഞ്ഞു മൂന്നു മുതൽ
Wednesday, March 25, 2020 10:13 PM IST
റിയാദ്: കഴിഞ്ഞ തിങ്കളാഴ്ച മുതൽ രാജ്യത്ത് ഉടനീളം പ്രഖ്യാപിക്കപ്പെട്ട ഭാഗിക കർഫ്യു വ്യാഴാഴ്ച മുതൽ റിയാദ്, മക്ക, മദീന എന്നീ നഗരങ്ങളിൽ ഉച്ചകഴിഞ്ഞു മൂന്നിനാരംഭിക്കും. വൈകുന്നേരം 7 മുതൽ രാവിലെ 6 വരെയായിരുന്നു നിലവിലെ സമയം.

കർഫ്യു ലംഘനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയാനുള്ള നടപടികൾ ശക്തമാക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഈ തീരുമാനങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ