ഇന്ത്യാ ഫെസ്റ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു
Sunday, January 26, 2020 3:45 PM IST
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് ബ്രോഷര്‍ യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മാങ്ങാട് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് ടി കെ അബ്ദുള്‍ സലാം അധ്യക്ഷം വഹിച്ചു. ഇന്ത്യാ ഫെസ്റ്റില്‍ ഇന്ത്യയുടെ ഐക്യവും സ്‌നേഹവും സംസ്‌കാരങ്ങളും ഭക്ഷണങ്ങളുമൊക്കെ ജനങ്ങള്‍ ആഘോഷിക്കപ്പെടണമെന്നും ഇക്കാര്യത്തില്‍ യുഎഇ ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 6 ,7, 8 തീയതികളിലാണ് ഇസ്ലാമിക് സെന്ററില്‍ ഇന്ത്യാ ഫെസ്റ്റ് അരങ്ങേറുന്നത്.

ഇന്ത്യാ ഫെസ്റ്റ് പ്രവാസ ലോകത്തെ ഏറ്റവും വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററെന്ന് സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി എംപിഎം റഷീദ് പറഞ്ഞു. ഇന്ത്യാ ഫെസ്റ്റിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ചിത്രീകരണം പ്രമോദ് മാങ്ങാട് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സ്വാലിഹ് വാഫി ഖിറാഅത്ത് നടത്തി. യുഎഇ എക്‌സ്‌ചേഞ്ച് റീട്ടേയില്‍ മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ വിനോദ് കുമാര്‍, അബുദാബി കെ എം സി സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, സുന്നി സെന്റര്‍ പ്രസിഡണ്ട് റഹൂഫ് അഹ്‌സനി, ടീം ചെയര്‍മാന്‍ എം എം നാസര്‍ കാഞ്ഞങ്ങാട്, അബ്ദുള്‍ ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍ ,റഫീഖ് പൂവത്താനി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ഹംസ നടുവില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള