കൊല്ലം പ്രവാസി കമ്യൂണിറ്റി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
Saturday, January 25, 2020 4:27 PM IST
മനാമ: ബഹറിനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി മുഹറഖ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.

മുഹറഖ് മലയാളി സമാജം ഹാളിൽ നടന്ന യോഗം കൊല്ലം പ്രവാസി കമ്യൂണിറ്റി കൺവീനർ നിസാർ കൊല്ലം അധ്യക്ഷത വഹിച്ചു. ഏരിയ കോ -ഓർഡിനേറ്റർ ഹരി എസ്. പിള്ള സ്വാഗതം ആശംസിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി കിഷോർ കുമാർ സെൻട്രൽ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടർന്നു ഏരിയ കോ -ഓർഡിനേറ്ററുടെ മേൽനോട്ടത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജോസ്‌ മോൻ (പ്രസിഡന്‍റ്), നിഹാസ് നസീർ (വൈസ് പ്രസിഡന്‍റ്),
ഷാഫി മുഹമ്മദ് കുഞ്ഞു (സെക്രട്ടറി), ആർ.എൽ. രാഖിൽ (ജോയിന്‍റ് സെക്രട്ടറി),
എം.കെ അഭിലാഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

മുഹറഖിലും അതിനടുത്തുള്ള സ്ഥലങ്ങളിലും ഉള്ള കൊല്ലം പ്രവാസികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാൻ 6639 6542, 3231 9084 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.