അബുദാബി: അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്‍റെ ആത്മശാന്തിക്കായി അബുദാബി പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ രാജ്യത്തെ എല്ലാ മോസ്ക്കുകളിലും ശനി വൈകുന്നേരം മഗ് രിബ് നിസ്കാരത്തോടനുബന്ധിച്ചു പ്രത്യേക പ്രാർഥന നടത്താൻ ആഹ്വാനം ചെയ്തു.
സുൽത്താന്‍റെ നിര്യാണത്തിൽ മൂന്നു ദിവസം രാജ്യത്ത് ദുഃഖാചരണവും നടത്തും. ഇതനുസരിച്ച് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളിലും എംബസികളിലും നയതന്ത്ര സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടാനും ഉത്തരവായി.