കെ​കെ​സി​എ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും വെ​ള്ളി​യാ​ഴ്ച
Thursday, January 9, 2020 10:09 PM IST
കു​വൈ​ത്ത്: കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (കെ​കെ​സി​എ)​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2020 ജ​നു​വ​രി 10 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മ​ണി മു​ത​ൽ അ​ബാ​സി​യ പാ​ക്കി​സ്ഥാ​ൻ ഇം​ഗ്ലീ​ഷ് എ​ക്സ​ൽ സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, പ​ബ്ലി​ക് മീ​റ്റിം​ഗ്, ഇ​രു​പ​ത്തി​യ​ഞ്ചാം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളെ ആ​ദ​രി​ക്ക​ൽ, 2020 ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ, ക്നാ​നാ​യ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​മേ​ള എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും.​പ്രോ​ഗ്രാ​മി​നു​ള്ള എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.