ദുബായിൽ ചെമ്പിരിക്കൻസ് മീറ്റ് ഡിസംബർ 6 ന്
Thursday, December 5, 2019 9:15 PM IST
ദുബായ് : ചെമ്പിരിക്കൻസ് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചെമ്പിരിക്കൻസ് മീറ്റ് 2k19 ഡിസംബർ 6 ന് ദുബായ് അൽ ഖിസൈസിലെ നസീം അൽ ഐൻ ഗ്രൗണ്ടിൽ നടക്കും.

ചെമ്പിരിക്കക്കാരായ പ്രവാസികൾക്കുവേണ്ടി ചെമ്പരിക്കൻ ഫുട്ബോൾ പ്രീമിയർ ലീഗും വിവിധ കലാ കായിക മത്സരങ്ങളും, നാടിന്‍റെ തനിമ വിളിച്ചോതുന്ന നിരവധി പ്രദർശന കലാവിരുന്നും ഉൾക്കൊളിച്ചുള്ള കൂട്ടായ്മയാണ് ചെമ്പിരിക്കൻസ് മീറ്റ് ലക്ഷ്യം വയ്ക്കുന്നത് .

വിവരങ്ങൾക്ക്: വേണു 056289 3000, ലത്തീഫ് 0556984040.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള