ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ചരിത്രഭൂമികളിലൂടെ പഠനയാത്ര സംഘടിപ്പിച്ചു
Monday, December 2, 2019 9:41 PM IST
ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മാധ്യമപ്രവർത്തകർക്കായി തബൂക്കിലെ ചരിത്ര ഭൂമികളിലൂടെ പഠന യാത്ര സംഘടിപ്പിച്ചു. നിയോം സിറ്റി, ശർമ, ഹഖൽ, മദ്യൻ വില്ലേജ്, മഖ്ന ബീച്ച്, വാദി തയ്യബ്, ബീർ മൂസ, അസ്ട്ര ഫാം, തബൂഖ് കോട്ട, റസൂൽ മസ്ജിദ് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.

തബൂക്ക് വിമാനത്താവളത്തിൽ മാസ് തബൂക്ക് ഭാരവാഹികൾ മീഡിയ സംഘത്തെ ഉൗഷ്മളമായി സ്വീകരിച്ചു. ഭാരവഹികളായ പ്രദീപ് കുമാർ, മാത്യു തോമസ് നെല്ലുവേലിൽ, അബ്ദുൽ ഹഖ് പെരിന്തൽമണ്ണ, നജുമുദ്ദീൻ തൃക്കുന്നപ്പുഴ, ജോസ് സ്കറിയ, ഷാബു ഹബീബ്, വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ദ്വിദിന സന്ദർശന പരിപാടിക്ക് മീഡിയ ഫോറം പ്രസിഡന്‍റ് പി. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി, ട്രഷറർ ബിജു രാമന്തളി, ടൂർ കോ ഒാർഡിനേറ്റർ നാസർ കരുളായി, വൈസ് പ്രസിഡന്‍റ് ഹാഷിം കോഴിക്കോട്, ജോയിന്‍റ് സെക്രട്ടറി ഗഫൂർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി. പി.എം. മായിൻകുട്ടി, ജാഫറലി പാലക്കോട്, ഇബ്രാഹിം ശംനാട്, സാദിഖലി തുവൂർ, പി.കെ. സിറാജ്, മുസ്തഫ പെരുവള്ളൂർ എന്നിവരും സംഘത്തെ അനുഗമിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ