ദമ്മാമില്‍ ഒഐസിസിയുടെ വര്‍ണാഭമായ ശിശുദിനാഘോഷം
Sunday, December 1, 2019 4:02 PM IST
ദമ്മാം: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിന സ്മരണയില്‍ ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ ജവഹര്‍ ബാലജനവേദിയും യൂത്ത് വിംഗും സംയുക്തമായി ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി നടത്തിയ മലയാളം വായനാ മത്സരവും, ആനുകാലിക വിഷയങ്ങളെ കോര്‍ത്തിണക്കി ജവഹര്‍ ബാലജനവേദി കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റും, ആഘോഷ വേദിയില്‍ പ്രതീകാത്മകമായി സംഘടിപ്പിച്ച ശിശുദിന റാലിയും കുട്ടികളില്‍ ദേശീയബോധം വളര്‍ത്തുന്ന മറ്റ് വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളുമായി ഒ ഐ സി സി ദമ്മാം റീജണല്‍ കമ്മിറ്റിക്കുവേണ്ടി ജവഹര്‍ ബാലജനവേദിയും യൂത്ത് വിംഗും സംഘടിപ്പിച്ച ശിശുദിനാഘോഷം സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായി.

ജവഹര്‍ ബാലജനവേദി പ്രസിഡന്റ് നിരഞ്ജന്‍ ബിന്‍സിന്റെ അധ്യക്ഷതയില്‍ നടന്ന ശിശുദിന സാംസ്‌ക്കാരിക സമ്മേളനം ഒ ഐസിസി ദമാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ദേശീയബോധം വളര്‍ത്തിക്കൊണ്ട് വരുന്നതിനും, സാമൂഹിക സാംസ്‌ക്കാരിക വിഷയങ്ങളില്‍ ഇടപെടുന്നതിനുള്ള പ്രചോദനവും ഇത്തരം പരിപാടികളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് ബിജു കല്ലുമല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ു.

ജനറല്‍ സെക്രട്ടറി ആദിത്യാ ശ്യാം പ്രകാശ് സ്വാഗതം പറഞ്ഞു. ജവഹര്‍ ബാലജന വേദി നേതാക്കളായ കല്യാണി ബിനു, അമൃതാ സന്തോഷ്, അനാമിക അനില്‍ കുമാര്‍, റാഹില്‍ വി സലിം, അഫ്രീന്‍ അഷറഫ്, ട്വിങ്കിള്‍ മറിയാ തോമസ്, സഫ്‌വാന സിയാദ്, അലി സജൂബ്, യൂത്ത് വിംഗ് പ്രസിഡണ്ട് നബീല്‍ നെയ്തല്ലൂര്‍, വനിതാവേദി പ്രസിഡണ്ട് ഡോ.സിന്ധു ബിനു, റീജ്യണല്‍ കമ്മിറ്റി നേതാക്കളായ ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, ഇ.കെ.സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ തോമസ് തൈപ്പറമ്പില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജവഹര്‍ ബാലജനവേദി ട്രഷറര്‍ മുഹമ്മദ് റഫാന്‍ കൃതജ്ഞത പറഞ്ഞു. ഷാമിക് അലി, ആയിഷാ ശദാ, നദ ഖദീജ, ആയിഷാ ശസാ, ഗോകുല്‍ ശ്യാംപ്രകാശ്, ഏയ്ഞ്ചല്‍ സാറാ തോമസ്, അദ്‌നാന്‍ സുധീര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

ജോസഫ് പാലത്തിറ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജവഹര്‍ ബാലജന വേദി കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റ് ശിശുദിനാഘോഷ പരിപാടിയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സമൂഹവും കുട്ടികളും നേരിടുന്ന ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ സ്‌കിറ്റ് വിഷയത്തിന്റെ ഗൗരവം കൊണ്ടും അവതരണ ശൈലികൊണ്ടും മികച്ച നിലവാരം പുലര്‍ത്തി. അമൃതാ സന്തോഷ്, ആദിത്യാ ശ്യാം പ്രകാശ്, മുഹമ്മദ് റഫാന്‍, കല്യാണി ബിനു, ആയിഷാ ശദാ, ആയിഷാ ശസാ, ഗോകുല്‍ ശ്യാംപ്രകാശ്, ഏയ്ഞ്ചല്‍ സാറാ തോമസ് എന്നിവര്‍ വേദിയില്‍ അണിനിരന്നപ്പോള്‍ തോമസ് തൈപ്പറമ്പില്‍, ഹമീദ് മരക്കാശേരി, ഷിജിലാ ഹമീദ്, ഡോ.സിന്ധു ബിനു, അബ്ദുല്‍ സലാം, ഹമീദ് കണിച്ചാട്ടില്‍ എന്നിവര്‍ സ്‌കിറ്റിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ബിനു പുരുഷോത്തമന്‍, ലാല്‍ അമീന്‍, അബ്ബാസ് തറയില്‍, ബുര്‍ഹാന്‍ ലബ്ബ, രാധികാ ശ്യാം പ്രകാശ്, സഫിയാ അബ്ബാസ്, ഹുസ്‌നാ ആസിഫ് എന്നിവര്‍ നേതൃത്വം നല്‍കി. അല്‍ ജസീറ കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടമ അഷറഫ് നെയ്തല്ലൂരിന്റെയും ബദര്‍ അല്‍ റാബി മെഡിക്കല്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെയായിരുന്നു ശിശുദിനാഘോഷം ഒഐസിസി സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം