യുഎഇയുടെ 48 മത് ദേശീയ ദിനമാഘോഷിച്ച് യുഎഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്
Sunday, December 1, 2019 4:01 PM IST
അബുദാബി: ഫിനാബ്ലര്‍ ശൃംഖലയിലുള്ള ആഗോള ധനവിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് 48ാമത് യുഎഇ ദേശീയ ദിനം വളരെ അബുദാബിയിലെ ആഗോള ആസ്ഥാനത്ത് വിപുലയായി ആഘോഷിച്ചു. യുഎഇ ദേശീയഗാനത്തോടെ ആരംഭിച്ച പരമ്പരാഗത പരിപാടിയില്‍ എമിറാത്തി ഡാന്‍സ്, പാചകം, ഹെന്ന ഡിസൈന്‍ തുടങ്ങി പരമ്പരാഗത അറബ് കച്ചവട രീതിയും വരച്ചുകാണിച്ചു. ദേശിയദിനത്തോടനുബന്ധിച്ചു നടന്ന ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നും ബിസിനസിനായുള്ള ഒരു ആഗോള കേന്ദ്രവുമാണ്. ദര്‍ശനാത്മകവുമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ഫലമാണ് രാജ്യത്തിന്റെ അന്താരാഷ്ട്ര നേട്ടങ്ങള്‍, അതിന്റെ നേതാക്കളുടെ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ യ്യ ്യവും ഇതോടെ വെളിവാകുന്നത്. രാജ്യം വിജയത്തിന്റെ 48ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, യുഎഇ എക്‌സ്‌ചേഞ്ചിന് രാജ്യ വളര്‍ച്ചയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തുടര്‍ന്നും ഈ സഹകരണം തുടരുമെന്നും യു എ ഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് അബ്ദുല്‍ കരീം അല്‍ കയ്യെദ് പറഞ്ഞു. യുഎഇ നേതൃത്വത്തിനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്തോഷവും സമൃദ്ധവുമായ ഭാവി നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള