തൊഴിലാളികൾക്ക് ലാൽ കെയെർസിന്‍റെ സാന്ത്വനം
Saturday, November 30, 2019 4:29 PM IST
മനാമ: ലാൽ കെയെർസ് ബഹറിൻ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആറു മാസത്തോളമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികൾക്കു അവശ്യ വസ്തുക്കൾ വിതരണം ചെയ്തു.

അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളാണ്‌ പ്രവർത്തകർ ക്യാന്പിൽ എത്തിച്ചത്.

ലാൽ കെയെർസ് ബഹറിൻ ട്രഷറർ ഷൈജു , വൈസ് പ്രസിഡന്‍റ് ഡിറ്റോ ഡേവിസ്, ജോയിന്‍റ് സെക്രട്ടറി അരുൺ തൈക്കാട്ടിൽ, ചാരിറ്റി കൺവീനർ ജസ്റ്റിൻ ഡേവിസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആൽബിൻ, അഖിൽ എന്നിവർ പങ്കെടുത്തു.

വിവരങ്ങൾക്ക്: അമിൻ - 36712815.