അഹ്‌ലൻ മദ്രസ പദ്ധതിയുടെ മൂന്നാം ഘട്ടം ഫണ്ട് വിതരണം ചെയ്തു
Saturday, November 30, 2019 3:21 PM IST
ദോഹ : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ
അഹ്‌ലൻ മദ്രസ പദ്ധതിയുടെ മൂന്നാം ഘട്ടം ഫണ്ട് മുനവ്വിറുൽ ഇസ്ലാം ദർസ് & ജൂയർ കോളേജ്, *ഡിടുപ മൊഗ്രാൽ പുത്തൂർ കോളജിനു നൽകുന്ന ഫണ്ട് പ്രസിഡന്‍റ് ബഷീർ മജൽ അൻവർ കടവത്തിനു കൈമാറി.

ആദ്യഘട്ടം മൊഗ്രാൽ പുത്തൂർ പഞ്ചത്തിലെ നൂറ്റി അമ്പത് വിദ്യാർഥികൾക്കു മദ്രസ കിറ്റും രണ്ടാം ഘട്ടം 250 മദ്രസാ വിദ്യാർഥികൾകുള്ള മദ്രസ കിറ്റും വിതരണം ചെയ്തിട്ടുണ്ട് .

ജനറൽ സെക്രട്ടറി അബ്ദുൾറഹ്മാൻ എരിയാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവാസ് ആസാദ് നഗർ, മുഹമ്മദ് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.