കുവൈറ്റ് ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 30 ന്‌
Saturday, June 15, 2019 3:54 PM IST
കുവൈത്ത്: കുവൈത്തിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ 5-‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം ജൂലൈ 30ന്‌ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്‍ററിൽ നടക്കും.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോൽക്കത്താ ഭദ്രാസനധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് , മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കുവൈത്തിലെ സെന്‍റ് ഗ്രീഗോറിയോസ്‌ മഹാ ഇടവക, അഹമ്മദി സെന്‍റ് തോമസ്‌ പഴയപള്ളി, സെന്‍റ് ബേസിൽ ഇടവക, സെന്‍റ് സ്റ്റീഫൻസ്‌ ഇടവക എന്നീ ഇടവകകളിൽ നിന്നും വേനൽ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയവരും പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും പങ്കെടുക്കുന്ന സംഗമത്തിന്‍റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായി സംഘാടക സമിതിക്കുവേണ്ടി സെന്‍റ് തോമസ്‌ മിഷൻ കുവൈറ്റ്‌ സോൺ കോഓർഡിനേറ്റർ ഷാജി എബ്രഹാം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ