വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിനു ശാശ്വതപരിഹാരം കാണണം: സേവ് സിപിഐ ജില്ലാ ലീഡേഴ്സ് ക്യാമ്പ്
1571800
Tuesday, July 1, 2025 1:51 AM IST
വടക്കഞ്ചേരി: ജില്ലയിൽ രൂക്ഷമായിട്ടുള്ള വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നും എല്ലാ വിളവെടുപ്പിലും നെല്ലെടുപ്പ് പ്രഹസനം നടത്തി കർഷകരെ വഞ്ചിക്കുന്ന മന്ത്രി പ്രഹസന മാമാങ്കം അവസാനിപ്പിക്കണമെന്നും സേവ് സിപിഐ ജില്ലാ ലീഡേഴ്സ് ക്യാമ്പ് ആവശ്യപ്പെട്ടു. ഗതാഗതയോഗ്യമല്ലാത്ത ദേശീയപാതയിലെ ടോൾ പിരിവ് നിർത്തിവെയ്്പിക്കണമെന്നും ക്യാമ്പിൽ ആവശ്യമുന്നയിച്ചു.
വടക്കഞ്ചേരിയിൽ നടന്ന ക്യാമ്പ് സേവ് സിപിഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എ.പി. അഹമ്മദ് മാസ്റ്റർ, വി.എ. റഷീദ്, എൽദോ, പി. സുഭാഷ്, പി.കെ. സുഭാഷ്, ജയൻ മണ്ണാർക്കാട്, യൂസഫലി പട്ടാമ്പി, സജീവൻ തൃത്താല, സലാം ഒറ്റപ്പാലം, സുരേഷ് കരിമ്പുഴ, ബിജോയ് ജോർജ് അട്ടപ്പാടി, കെ.വി. നൗഷാദ് കോങ്ങാട്, ടി. എ. കൃഷ്ണൻ പാലക്കാട്, സുഭാഷ് കുഴൽമന്ദം, സുരേഷ് ഫൈസൽ ആലത്തൂർ എന്നിവർ പ്രസംഗിച്ചു. പാലോട് മണികണ്ഠൻ -സെക്രട്ടറി, കൊടിയിൽ രാമകൃഷ്ണൻ, ആർ.രാധാകൃഷ്ണൻ- അസിസ്റ്റന്റ് സെക്രട്ടറിമാർ, ടി.വി. ജോൺസൺ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.