ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു
1571209
Sunday, June 29, 2025 4:05 AM IST
ഒലവക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ഒലവക്കോട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളും പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും സംയുക്തമായി ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു മുൻവശത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടം ടൗൺ ചുറ്റി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ടൗൺ നോർത്ത് പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ട സമാപനത്തിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധ ദിനാചരണങ്ങളോട് അനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, സ്കിറ്റ് തുടങ്ങി വിവിധ ബോധവത്കരണ പരിപാടികളും അരങ്ങേറി.