കോ​യ​മ്പ​ത്തൂ​ർ: പ​ഴ​യ നോ​ട്ടു​ക​ൾ മാ​റ്റി​വാ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നാ​ലാ​മ​ത്തെ ത​വ​ണ​യും ക​ള​ക്ട​ർ​ക്ക് പ​രാ​തിന​ൽ​കി വ​യോ​ധി​ക.

നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​ത് അ​റി​യാ​തെ പ​ഴ​യ ക​റ​ൻ​സി​ക​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന​ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു​ള്ള ത​ങ്ക​മ​ണി എ​ന്ന വ​യോ​ധി​ക ഏ​ക​ദേ​ശം 15,000 രൂ​പ​യു​ടെ പ​ഴ​യ ക​റ​ൻ​സി നോ​ട്ടു​ക​ൾ മാ​റ്റി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ലാം ത​വ​ണ​യും ക​ള​ക്ട​റു​ടെ അ​ടു​ത്തെ​ത്തി.

കോ​യ​മ്പ​ത്തൂ​രി​ലെ സിം​ഗ​ന​ല്ലൂ​രി​ലെ ഉ​പ്പി​ലി​പ്പാ​ല​യം സ്വ​ദേ​ശി​യാ​ണ് ത​ങ്ക​മ​ണി (79). ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​ൻ. മ​ക​ൻ സെ​ന്തി​ൽ​കു​മാ​ർ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്നു.

2018-ൽ ​സെ​ന്തി​ൽ​കു​മാ​ർ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഒ​രു ദി​വ​സം വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മ​ക​ന്‍റെ ബാ​ഗി​ൽ 15,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ക​ണ്ട​താ​യി ത​ങ്ക​മ​ണി പ​റ​യു​ന്നു. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര​യോ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കാ​ൻ വ​യോ​ധി​ക എ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ച് മൂ​ന്ന് ത​വ​ണ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കാ​രി​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ത​നി​ക്ക് ബ​ന്ധു​ക്ക​ളാ​രു​മി​ല്ലെ​ന്ന് പ​റ​യു​ന്ന വ​യോ​ധി​ക 15,000 രൂ​പ മാ​റ്റി​യാ​ൽ ഒ​രു ചെ​റി​യ ക​ട ആ​രം​ഭി​ച്ച് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​മെ​ന്ന് പ​റ​ഞ്ഞു.