നെല്ലിയാന്പതിയിൽ കരടി ആക്രമണം: ജാഗ്രതാനിർദേശം
1571205
Sunday, June 29, 2025 4:05 AM IST
പാലക്കാട്: നെല്ലിയാന്പതിയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിക്കു പരിക്കേറ്റതിനെതുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാത്രിസമയങ്ങളിൽ പുറത്തിറങ്ങുന്പോൾ കൈയിൽ ടോർച്ച് കരുതണമെന്നും അത്യാവശ്യകാര്യങ്ങൾക്ക് ഒഴികെ രാത്രിസമയങ്ങളിൽ പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും വനംവകുപ്പും പാടഗിരി ജനമൈത്രി പോലീസും നിർദേശം നൽകി.
കൂടാതെ വരുംദിവസങ്ങളിൽ സ്കൂൾ അസംബ്ലികളിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും ജാഗ്രതാനിർദേശവും നൽകുമെന്നും നെല്ലിയാന്പതി ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സണ്‍ അറിയിച്ചു.